ചേരപ്പള്ളി: പറണ്ടോട് രണ്ടാംപാലം നവചേതന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 11ന് പഠനോത്സവവും അനുസ്മരണവും നടത്തും.വൈകിട്ട് 5ന് ആര്യനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ ഉദ്ഘാടനം ചെയ്യും.ഡെയിൽവ്യൂ ഡയറക്ടർ ഡിപിൻദാസ് മുഖ്യാതിഥിയായിരിക്കും.പഠനോപകരണ വിതരണം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.പി.സജികുമാർ നടത്തും.ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാല സെക്രട്ടറി എസ്.പ്രശാന്ത്,രക്ഷാധികാരി എം.എസ്.മനോഹരൻ,വനിതാവേദി പ്രസിഡന്റ് നാസില,നേതൃസമിതി കൺവീനർ ജോൺ താഴ്‌വാരം എന്നിവർ സംസാരിക്കും.