തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ) സിനിമകൾക്കുള്ള എൻട്രികൾ ക്ഷണിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിൽ 2023 സെപ്തംബർ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. ഇന്ന് രാവിലെ 10 മണി മുതൽ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അവസാന തീയതി സെപ്തംബർ 9. ഡിസംബർ 13 മുതൽ 20 വരെയാണ് ഐ.എഫ്.എഫ്.കെ.