saikrishna-school

പാറശാല: റഷ്യൻ സംഘടനയായ റൊസാറ്റം സംഘടിപ്പിക്കുന്ന റോസാറ്റം സ്റ്റേറ്റ് കോഓപ്പറേഷൻ കിഡ്സ്‌ ക്യാമ്പിൽ പങ്കെടുക്കാനായി ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കും അവസരം.10 മുതൽ 24 വരെ റഷ്യയിലെ മോസ്കോയിൽ നടക്കുന്ന ക്യാമ്പിൽ ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി നിരഞ്ജന.എസ്.പി, ഒമ്പതാം ക്ലാസിലെ അഭേദ് എസ്.നായർ,ഇംഗ്ലീഷ് അദ്ധ്യാപിക രശ്മി ജെ.ആർ എന്നിവർ പങ്കെടുക്കും.പോകുന്നവർക്കായി റഷ്യൻ ഹൗസിൽ നടന്ന അനുമോദനച്ചടങ്ങിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ, റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് സി.നായർ,സിനിമാ സീരിയൽ താരം സോനാ നായർ,ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ മാനേജർ മോഹൻ കുമാർ,അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.