yogesh
യോഗേഷ് ഗുപ്ത

തിരുവനന്തപുരം: ഗതാഗത കമ്മിഷണറായ എസ്.ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പിയായി നിയമിച്ചതടക്കം ഐ.പി.എസ് തലത്തിൽ അഴിച്ചുപണി. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മിഷണർ. മന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്നാണ് ശ്രീജിത്തിനെ ഗതാഗത കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്രിയതെന്നാണ് സൂചന.

ബിവറേജസ് കോർപ്പറേഷൻ എം.ഡിയായിരുന്ന യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്കോ എം.ഡി. കേരള പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ചെയർമാന്റെ അധികച്ചുമതല ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിനും എം.ഡിയുടെ ചുമതല ഡി.ഐ.ജി ജെ.ജയനാഥിനും നൽകി. ഇവിടെ സി.എം.ഡിയായിരുന്ന സി.നാഗരാജലുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐ.ജിയാക്കി.

തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന എസ്.അജിത ബീഗമാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. കണ്ണൂ‌ർ റേഞ്ച് ഡി.ഐ.ജിയായിരുന്ന തോംസൺ ജോസിന് തൃശൂർ റേഞ്ചിന്റെ ചുമതല കൂടി നൽകി.