വിതുര:യൂത്ത്‌ കോൺഗ്രസ് തൊളിക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്‌ കോൺഗ്രസിന്റെ സ്ഥാപകദിനം ആഘോഷിച്ചു.യൂത്ത്‌കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റമീസ്ഹുസൈൻ ഉദ്ഘാടനം ചെയ്തു.യൂത്ത്‌ കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ഷൈൻ പുളിമൂട്,വൈസ് പ്രസിഡന്റ് അൽഅമീൻ തുരുത്തി,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട്ഷംനാദ് എന്നിവർ പങ്കെടുത്തു.വിതുരയിലും യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു.റമീസ്ഹുസൈൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സുധിൻസുദർശനൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ എന്നിവർ പങ്കെടുത്തു.