നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 12ന് കോളേജിൽ നടക്കും.ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം.ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായോ അന്നേദിവസം രാവിലെ 9ന് മുൻപായോ നേരിട്ട് അപേക്ഷ സമർപ്പിക്കണം.നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വേക്കൻസി പൊസിഷൻ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.ഫോൺ: 0471 - 2222935.