നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയുടെ അഭിമാനമായിരുന്ന പത്മശ്രീ ഗാന്ധിയൻ പി. ഗോപിനാഥൻനായർ, രാഷ്ട്രീയ വികസന രംഗത്ത് നിറഞ്ഞുനിന്ന അഡ്വ.എസ്.ആർ.തങ്കരാജ്,മുൻ മന്ത്രി ആർ.സുന്ദരേശൻ നായർ എന്നിവരുടെ സ്മാരകം നെയ്യാറ്റിൻകരയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാരൂപീകരണ സമിതി നെയ്യാറ്റിൻകര നഗരസഭചെയർമാൻ പി.കെ.രാജ്‌മോഹന് നിവേദനം നൽകി. ജി. ബാലകൃഷ്ണപിള്ള, മുൻ ജില്ലാ ജഡ്ജി പി.ഡി.ധർമ്മരാജ് ,ഡോ.സി.വി.ജയകുമാർ,കാരോട് പത്മകുമാർ, നെയ്യാറ്റിൻകര രാജകുമാർ,കൊറ്റാമം ശോഭനദാസ്, മുല്ലരിക്കോണം അനിൽ, അർ. ജയകുമാർ, ഡോ. പ്രീതി ജി. നാഥ് തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.