നെയ്യാറ്റിൻകര: ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ 83-ാം ചരമവാർഷിക ദിനമാചരിച്ചു. നെയ്യാറ്റിൻകര സിവിൽ ജഡ്ജ് ആര്യ റാഫി ഉദ്ഘാടനം ചെയ്തു. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിശ്വഭാരതി പബ്ളിക് സ്കൂൾ ചെയർമാൻ വി.വേലപ്പൻ നായർ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ വൈസ് ചെയർമാൻ സനൽകുമാർ, ഡോ. നാരായണ റാവു, സുരേഷ് കുമാർ, പ്രിൻസിപ്പൽ ജി.പി.സുജ, ഗാന്ധിമിത്ര മണ്ഡലം ഭാരവാഹികളായ എൻ.ആർ.സി.നായർ, ഇലിപ്പോടുകോണം വിജയൻ, ബിനു മരുതത്തൂർ, തിരുമംഗലം സന്തോഷ്, കെ.കെ.ശ്രീകുമാർ, എ.ബി.സജു, അഡ്വ. എസ്.കെ.അരുൺ, അഡ്വ. അക്ബർ, സന്തോഷ് കുമാർ, എഡ്‌വിൻ എബനീസർ, സുദേവൻ, വിശ്വനാഥൻ, മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചനയും നടത്തി.