തിരുവനന്തപുരം: ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂളിൽ കൊമേഴ്‌സ്, സാമൂഹ്യശാസ്ത്ര വിഭാഗങ്ങൾ സംയുക്തമായി ബഡ്‌ജറ്റ് പ്രഭാഷണം സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എം.ജയപ്രകാശ് ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ വിവിധവശങ്ങൾ, സമൂഹത്തിന്റെ പലതട്ടിലുമുള്ള ജനങ്ങൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ, അതിലേക്ക് നീക്കി വച്ചിരിക്കുന്ന തുക എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. സീനിയർ പ്രിൻസിപ്പൽ കൃഷ്ണ പി.നായർ, പ്രിൻസിപ്പൽ മൈക്കിൾ ഷിനോ ജസ്റ്റസ്, അക്കാഡമിക് ഡയറക്ടർ ഡോ. സാജൻ എന്നിവർ സംസാരിച്ചു.