വിതുര:തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും,പ്രതിഭാസംഗമവും 15ന് വൈകിട്ട് 3.30ന് പുളിച്ചാമല സന്ധ്യാഗ്രാമീണ ഗ്രന്ഥശാലയിൽ നടക്കും.തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ഉപഹാരം നൽകി അനമോദിക്കും.കവി ഡോ.ചായം ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തും.