കാട്ടാക്കട:വനം വകുപ്പിൽ തൊഴിൽ സ്ഥിരതയോ സുരക്ഷിതത്വമോ ഇല്ലാതെ ജോലി ചെയ്യുന്ന താത്കാലിക വാച്ചർമാർ കേരള ഫോറസ്റ്റ് വാച്ചേസ് ആൻഡ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) എന്ന താത്കാലിക ജീവനക്കാരുടെ സംഘടന രൂപീകരിച്ചു.സംഘടനയുടെ പ്രഥമ ജില്ലാ കൺവൻഷൻ 10ന് രാവിലെ 10ന് ആര്യനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും.സംസ്ഥാന ട്രഷറർ കള്ളിക്കാട് സുനിലിന്റെ അദ്ധ്യക്ഷതയിൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സി.പി.എംവിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ജ്യോതി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.വൈസ് പ്രസിഡന്റ് എം.ലക്ഷമണൻ,വർക്കിംഗ് പ്രസിഡന്റ് പി.വാസുദേവൻ,ജോയിന്റ് സെക്രട്ടറി ജെയിംസ് മാത്യു സംസ്ഥാന കമ്മിറ്റിയംഗം രമേശൻ എന്നിവർ സംസാരിക്കും.