നെയ്യാറ്റിൻകര: വാഹന അപകടത്തിൽ മരണപ്പെട്ട കരസേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 11546000 രൂപ നഷ്ടപരിഹാരം നല്കാൻ നെയ്യാറ്റിൻകര മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി കവിതാ ഗംഗാധരൻ വിധിച്ചു. കരസേനയിൽ നായിക്കായിരുന്ന കാട്ടാക്കട ചാത്തിയോട് ലളിതാ ഭവനിൽ അനിൽ കുമാറാണ് 2016 മെയ് 26ന് കാട്ടാക്കട പൂവച്ചലിൽ അപകടത്തിൽ മരണപ്പെട്ടത്. അനിൽകുമാറിന്റെ ഭാര്യ ഷീന,​ അഡ്വ.അനിൽ കാട്ടാക്കട മുഖേന ഫയൽ ചെയ്ത നഷ്ട പരിഹാര ഹർജിയിലാണ് വിധി. ഏഴ് ശതമാനം പലിശയും കോടതി ചെലവും സഹിതം എതൃകക്ഷിയായ ന്യൂ ഇന്ത്യാ ഇഷ്വറൻസ് കമ്പനി കെട്ടിവെയ്ക്കണമെന്നാണ് വിധിന്യായത്തിൽ പറയുന്നു.