general

ബാലരാമപുരം:സദ്ഗമയാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ബാലരാമപുരം ജി.രാമൻപിള്ള അനുസ്മരണവും സംഘടിപ്പിച്ചു.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സദ്ഗമയ ചെയർമാൻ അഡ്വ.സി.ആർ. പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി.കക്കാട് രാമചന്ദ്രൻ നായർ, അഡ്വ.വിൻസെന്റ് ഡി.പോൾ, ബാലരാമപുരം സുധീർ,മണ്ഡലം പ്രസിഡന്റുമാരായ അർഷാദ്,നദീഷ്,കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി സി.ആർ ആത്മകുമാർ,വി.ഹജികുമാർ,മര്യാപുരം വിപിൻരാജ്,ഷിബു തേമ്പാമുട്ടം,ബിനു ഊരൂട്ടമ്പലം,സജൻ,ഇസ്മായേൽ,പ്രസാദ്,വിനായക് എന്നിവർ പ്രസംഗിച്ചു.