പാലോട്: നെടുമങ്ങാട് കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ നെടുമങ്ങാട്,ആര്യനാട്,ചുള്ളിമാനൂർ,വിതുര,പെരിങ്ങമ്മല,വെമ്പായം,വെഞ്ഞാറമൂട്, അരുവിക്കര ,വെള്ളനാട് ഭാഗങ്ങളിൽ ഭാഗികമായോ,പൂർണ്ണമായോ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി കഴക്കൂട്ടം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.