വിവാഹിതയാകാൻ ഒരുങ്ങുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ അമേയ മാത്യു. വിവാഹത്തിനു മുന്നോടിയായി കൂട്ടുകാരാണ് അമേയയുടെ ബ്രൈഡൽ ഷവർ ആഘോഷമായി സംഘടിപ്പിച്ചത്. ബ്രൈഡൽ ഷവർ ചിത്രങ്ങൾ അമേയ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.കൊച്ചിയിലെ ലെ മെറിഡീയൻ ഹോട്ടലിലാണ് ആഘോഷങ്ങൾ നടന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അമേയ. കിരൺ കട്ടിക്കാരനാണ് പ്രതിശ്രുത വരൻ.
സോഫ്‌റ്റ് വയർ എൻജിനിയറായ കിരൺ കാനഡയിലാണ് ജോലിചെയ്യുന്നത്.
മോഡലിംഗ് രംഗത്ത് സജീവമായ അമേയയുടെ ഗ്ളാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാവാറുണ്ട്. കരിക്ക് എന്ന വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. ആട് 2, ദ പ്രീസ്റ്റ്, വൂൾഫ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.