vasundhara

മംഗലശേരി നീലകണ്ഠൻ, മകൻ കാർത്തികേയൻ എന്നീ ഇരട്ട വേഷത്തിൽ മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത രാവണ പ്രഭുവിൽ ജാനകി എന്ന നായിക കഥാപാത്രമായി തിളങ്ങിയ താരമാണ് ഗായിക കൂടിയായ വസുന്ധരദാസ്. ഷങ്കർ സംവിധാനം ചെയ്ത മുതൽവൻ സിനിമയിലെ ഷക്കലക്ക ബേബി എന്ന ഗാനം മാത്രം മതി വസുന്ധരദാസ് എന്ന പിന്നണി ഗായികയെ ഓർക്കാൻ. പാട്ടിനു വിരാമമിട്ടിരിക്കുകയാണ് വസുന്ധര.

കമൽഹാസൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഹേ റാം ആണ് വസുന്ധരയുടെ അരങ്ങേറ്റ ചിത്രം.

ഭർത്താവ് റോബർട്ടോ നരെനൊപ്പം ബംഗളൂരുവിൽ താമസിക്കുന്ന വന്ധുര അഭിനയിത്തിലും സജീവമല്ല.