ആറ്റിങ്ങൽ: 1934ലെ എയർക്രാഫ്റ്റ് ആക്ടിനു പകരം കൊണ്ടുവരുന്ന ഭാരതീയ വായുയാൻ വിധേയകിൽ പ്രധാനപ്പെട്ട പല വിഷയങ്ങളും പരാമർശിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ബില്ലിന്മേൽ നടന്ന ചർച്ചയിൽ പറഞ്ഞു. രാജ്യത്തെ വ്യോമ ഗതാഗതരംഗം സർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്. ഏറ്റവും കാലിക പ്രാധാന്യമുള്ള വിഷയമായ സൈബർ ആക്രമണം സംബന്ധിച്ചും ബില്ലിൽ പരാമർശമില്ല. ഇൻവേസീവ് സ്പീഷീസിൽ ഉൾപ്പെട്ടവയെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചും വ്യക്തതയില്ല. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ യൂസർ ഫീ വർദ്ധനയും ചർച്ചയിൽ പരാമർശിച്ചു.