കാട്ടാക്കട:ചെമ്പനാകോട് സി.എസ്.ഐ സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ സമാപനവും സഭാദിന കൺവെൻഷനുകളും 11മുതൽ 18 വരെ നടക്കും.11ന് സഭാദിനാഘോഷം പ്ലാവൂർ വൈദിക ജില്ലാ ചെയർമാൻ ജ്ഞാനദാസ് ഉദ്ഘാടനം ചെയ്യും.11മുതൽ 13വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെഷനുകളിൽ ഡോ.എൽ.വി.ബിബിൻലാൽ, എച്ച്.ജയാനന്ദ ദാസ്, സി.സത്യദാസ്, എസ്.എം.സത്യബാലൻ,എന്നിവർ പങ്കെടുക്കും.14മുതൽ 16വരെ നടക്കുന്ന സഭാദിന കൺവെഷനിൽ സുനിൽ.എം.ജോൺ പ്രസംഗിക്കും.18ന് രാവിലെ സഭാദിന സ്ത്രോത്രാരാധന.