പാലോട്: ചെല്ലഞ്ചി പാലത്തിന് സമീപമുള്ള കടവിൽ നിരവധി മുങ്ങി മരണങ്ങൾ നടക്കുന്നതിനാൽ ഇവിടെ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കായി അപായസൂചക ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് തഹസീൽദാർക്ക് സി.പി.ഐ പേരയം ബ്രാഞ്ച് സെക്രട്ടറി ബൈജു ചെല്ലഞ്ചിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.കൂടാതെ മീൻമുട്ടി ഡാം തുറക്കുന്നതും ശ്രദ്ധിക്കാതെ വെള്ളത്തിലിറങ്ങുന്നതും അപകടത്തിനിടയാക്കാറുണ്ട്. പാലത്തിന്റെ ഇരുകരകളിലും ഹൈമാസ്റ്റ് ലൈറ്റുകളും ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.