തിരുവനന്തപുരം: ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിൽ നിന്ന് മോദി ഭരണകൂടം പാഠം ഉൾക്കൊള്ളണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. പി.ടി.തോമസ് സ്മാരക ഗ്രന്ഥശാലയുടെയും ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഴകുളം മധു, ജി.സുബോധൻ, എം.വിൻസന്റ് എം.എൽ.എ, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കെ.മോഹൻകുമാർ, എ.കെ.ശശി, പ്രൊഫ. വി.കാർത്തികേയൻ നായർ, ഡോ. എൻ.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.