വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഒഫ് എക്കണോമിക്സ്, പ്ലാനിംഗ് ഫോറം, ഐ .ക്യു.എ.സി എന്നിവയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റും തൊഴിൽ സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും കേരള സർവകലാശാല കോളേജ് ഡെവലപ്മെന്റ് കൗൺസിൽ മുൻ ഡയറക്ടറുമായ ഡോ. എം. ജയപ്രകാശ് സെമിനാർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഡോ. വിനോദ് സി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങളും സെമിനാറിന്റെ ഭാഗമായി നടന്നു. എസ്. എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗം അജി.എസ്.ആർ.എം,ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എസ്.സി ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു. എക്കണോമിക്സ് വിഭാഗം മേധാവി ഡോ.ആർ.അശ്വതി സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്ററും എക്കണോമിക്സ് വിഭാഗം അസി. പ്രൊഫസറുമായ ആർ.ശ്യാംരാജ് നന്ദിയും പറഞ്ഞു.