rc

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുസ്ലിങ്ങളുടെ താത്പര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും ആലോചിക്കണമായിരുന്നു. കോടികൾ വിലവരുന്ന വഖഫ് ഭൂമി പലർക്കും വീതിച്ച് നൽകാനുള്ള ഗൂഢനീക്കമാണ് മോദി സർക്കാരിന്റേത്. വയനാട് പുനരധിവാസം പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.