athul-sekar

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങൽ കിഴുവിലം തെക്കേവിള വീട്ടിൽ ചന്ദ്രശേഖർ ശ്രീലത ദമ്പതികളുടെ മകൻ അതുൽ ശേഖർ (26) ആണ് മരിച്ചത്. ദേശീയ പാതയിൽ മാമം മൂന്ന് മുക്കിന് സമീപം ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം.ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കോരാണിയിലേയ്ക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ മതിലിൽ ഇടിച്ചാണ് അപകടം. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു ശേഖർ സഹോദരനാണ്. കഴക്കുട്ടത്തെ ടെക്നോപാർക്കിലെ ജീവനക്കാരനായ അതുൽ രണ്ട് ദിവസം മുമ്പാണ് ഇൻഫോസിസിലെ ജോലിയിൽ പ്രവേശിച്ചത്. അപകടകാരണത്തെക്കുറിച്ച് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.