rachana-narayanankutty

കലാ-സിനിമ സ്നേഹികളായപൊതുജനങ്ങളെ ചേർത്തുനിറുത്തി താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ശില്പശാല ഒരുങ്ങുന്നു. ആദ്യപടിയായി രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ അമ്മ ഒാഫീസ് മന്ദിരത്തിൽ നൃത്ത ശില്പശാല നടക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് അമ്മ പ്രസിഡന്റ് മോഹൻലാൽ നിർവഹിക്കും.തുടർന്നും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കാനാണ് അമ്മയുടെ തീരുമാനം.