photo

തിരുവനന്തപുരം: തലസ്ഥാന ഹൃദയത്തോടു ചേർന്നാണ് ജീവിക്കുന്നതെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കാത്തതിന്റെ പരിഭവത്തിലാണ് രണ്ട് സെന്റ്, പഞ്ചാബി ഹൗസ് കോളനി നിവാസികൾ. പട്ടയമില്ലാത്തതിനാൽ അടച്ചുറപ്പുള്ള വീടോ,​ടോയ്ലെറ്റോ ഇല്ല. തുണിയും ഷീറ്റും കെട്ടിയ കൂരകളാണ് വീടുകൾ.ചാക്ക ജംഗ്ഷനിൽ നിന്ന് വൈ.എം.എ ഹാളിനു സമീപമുള്ള റോഡിലാണ് രണ്ട് കോളനികളും സ്ഥിതി ചെയ്യുന്നത്. ചാക്ക വാർഡിലാണ് മണലിവീട് പഞ്ചാബി ഹൗസുള്ളത്.കടകംപള്ളി വാർഡിലാണ് രണ്ട് സെന്റ് കോളനി സ്ഥിതി ചെയ്യുന്നത്.രണ്ട് കോളനികളിലുമായി മൊത്തം 83 കുടുംബങ്ങളാണുള്ളത്.ഇതിൽ 15 വീടുകൾക്ക് മാത്രമാണ് പട്ടയം ലഭിച്ചിട്ടുള്ളത്.

എന്നാൽ ഭൂരിഭാഗം വീടുകളിലും ടോയ്‌ലെറ്രില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളുമടക്കം സമീപത്തെ റെയിൽവേ ട്രാക്കിലും പൊന്തക്കാട്ടിലുമാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നത്.

40 വർഷമായി ദുരിത ജീവിതമാണ് നയിക്കുന്നതെന്ന് പഞ്ചാബി ഹൗസിലെ 64കാരി ലളിത പറയുന്നു.

ഒറ്റമുറി ഷെഡിൽ ലളിതയും മകളും മകളുടെ ഭർത്താവും പേരക്കുട്ടിയും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.

മഴ സമയങ്ങളിൽ മനുഷ്യവിസർജ്യമടക്കം വീടിനുള്ളിലേക്ക് ഒഴുകിയെത്താറുണ്ടെന്ന് ഇവർ പറയുന്നു. ഈ പ്രദേശത്തെ മിക്ക വീടുകളും മഴ വന്നാൽ വെള്ളത്തിലാകും.