വെള്ളറട: വയനാട് ദുരന്തത്തിൽ മരിച്ചവർക്കായി വെള്ളറട വികസന സമിതിയുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു.സമിതി പ്രസിഡന്റ് സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളറട ലോകനാഥ ക്ഷേത്രം മേൽശാന്തി മോഹനൻ പോറ്റി,വെള്ളറട സി.എസ്.ഐ ഡിസ്ട്രിക്ട് ചെയർമാൻ ഡി.ആർ.ധർമ്മരാജ്,പനച്ചമൂട് മുസ്ളിം ജമാത്ത് ചീഫ് ഇമാം ഫിറോസ്ഖാൻ ബാഖവി,വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ,ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ.ഷൈൻകുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മംഗളദാസ്,ദീപ്തി,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ഷബീർ,അഡ്വ.ഗിരീഷ് കുമാർ,സുനിൽ കെ.എസ്,നീലകണ്ഠൻ,സുരേഷ് കുമാർ,ആനിപ്രസാദ്,പത്മകുമാർ,രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.