പാലോട്: തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ മറികടക്കുന്നതിനും വികസനനേട്ടങ്ങൾ എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. പട്ടികവർഗ വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിച്ച നടപടി ഇന്നും ശ്രദ്ധേയമാണ്. അവരുടെ വികസനത്തിനായി 860 കോടി രൂപ ഇക്കുറി ബഡ്ജറ്റിൽ വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലോട് പെരിങ്ങമ്മല ഞാറനീലി കമ്മ്യൂണിറ്റി സ്റ്റഡി സെന്ററിൽ നടന്ന അന്തർദേശീയ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജി.കോമളം, കാർത്തിക.സി.പി, സോഫി തോമസ്, രേണു രാജ്, ബീന അജ്മൽ, ഷീബ ഷാനവാസ്, ബി.വിദ്യാധരൻ കാണി, പൊൻപാറ സതീഷ്, മിനിമോൾ, സാമൂഹ്യ- രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ ബിപിൻദാസ് നന്ദി പറഞ്ഞു.