തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ സഭകളുടെ മുഖ്യ ദൗത്യമാകണമെന്ന് സാൽവേഷൻ ആർമി രാജ്യാന്തര സെക്രട്ടറി കമ്മീഷണർ ജോൺ കുമാർ ദാസരി അഭിപ്രായപ്പെട്ടു.ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ് മാത്യുസ് മാർ സിൽവാനിയോസ് അദ്ധ്യക്ഷത വഹിച്ചു.പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി,സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺവില്യം,ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,സെക്രട്ടറി സാജൻ വേളൂർ,ഗ്ലോബൽ കോഓർഡിനേറ്റർ റോയി അലക്സാണ്ടർ,കോശി എം.ജോർജ്,ഡെയ്സി ജേക്കബ്,ഡെന്നിസ് ജേക്കബ്,ഡോ.ഷേർലിസ്റ്റുവർട്ട് എന്നിവർ പങ്കെടുത്തു.