തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനാചരണം സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് ഉദ്ഘാടനം ചെയ്തു.വയനാട് ഉരുൾപൊട്ടലിൽ കടകമ്പോളങ്ങൾ, വീടുകൾ നഷ്ടപ്പെട്ട വ്യാപാരി സമൂഹത്തിന് ലോണുകൾ ഉൾപ്പെടെയുള്ള കടബാദ്ധ്യതകൾ എഴുതിത്തള്ളണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പാളയം അശോക് സർക്കാറിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ അദ്ധ്യക്ഷനായി.ജഗതി വേണുഗോപാലകൃഷ്ണൻ,അമരവിള സതികുമാരി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.