ഉദിയൻകുളങ്ങര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2024 സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി.എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ,ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്,എം.എസ്.അനിൽ,അഡ്വ.എസ്.ജോൺ,ഗോപു നെയ്യാർ,വടകര വിൽസൻ,ശശീന്ദ്രൻ പാട്ടവിള,ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.