തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിൽ 7വർഷമായി ഉപയോഗിച്ചിരുന്ന എൻ.ഐ.സിയുടെ സോഫ്‌റ്റ്‌വെയർ യാതൊരു മുന്നൊരുക്കവുമില്ലാതെയും സർക്കാർ അനുമതിയില്ലാതെയും കെല്ലിന്റെ (ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ്) സോഫ്‌റ്റ്‌വെയറിലേക്ക് മാറിയതിനെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗവേണിംഗ് ബോ‌ഡി ചെയർമാർ ഡോ.എൻ. രമാകാന്തന്റെ പരാതിയിലാണ് നടപടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.സെക്രട്ടറി പി.കെ. സിന്ധുവിനാണ് അന്വേഷണച്ചുമതല. കെല്ലുമായി കരാറുണ്ടാക്കാതെ അവരുടെ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചതിനെക്കുറിച്ചും അന്വേഷിക്കും.