sent-off

തിരുവനന്തപുരം: സ്വയം വിരമിച്ച ഡി.ജി.പി ടി.കെ. വിനോദ് കുമാറിന് പൊലീസ് യാത്ര അയപ്പ് നൽകി. ഇന്നലെ രാവിലെ പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടന്ന വിടവാങ്ങൽ പരേഡിൽ വിവിധ ബറ്റാലിയനുകൾ അണിനിരന്നു. 32 വർഷത്തെ സേവനത്തിനു ശേഷം സേനയിൽ നിന്ന് സ്വയം വിരമിക്കുന്നതിൽ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ വിനോദ് കുമാറിന് പൊലീസ് ആസ്ഥാനത്ത് യാത്രഅയപ്പ് നൽകി. തുടർന്ന് ഐ.പി.എസ് അസോസിയേഷന്റെ യാത്രഅയപ്പ് ചടങ്ങുമുണ്ടായിരുന്നു.