വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി വസ്തുവും തൊഴിലും കിടപ്പാടവും വിട്ട് കൊടുത്തവർക്കും ബീച്ച് ഹോട്ടലിലെ ടൂറിസവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെട്ടവർക്കും പകരം ജോലി നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വിഴിഞ്ഞം മേഖലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം ജയകുമാർ,റെജി മയിലാടുംപാറ,അഡ്വ.കെ.ജയചന്ദ്രൻ,വി.സുധാകരൻ,തെന്നൂർക്കോണം ബാബു,ബി.ഷാജഹാൻ,കെ.ജി.രാജേന്ദ്രൻ,എസ്.അരുൺകുമാർ എന്നിവർ പങ്കെടുത്തു.