നെടുമങ്ങാട്: ഓണാഘോഷം മാറ്റിവച്ച് ചെലവിന് കരുതിയ അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വേങ്കവിള നവഭാവന റസിഡന്റ്സ് അസോസിയേഷൻ. വേങ്കവിള വി.എൻ.ആർ.എ ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ തുക ഏറ്റുവാങ്ങി. വി.എൻ.ആർ.എ പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.കണ്ണൻ വേങ്കവിള,സജി വേങ്കവിള,എ.എസ്.ഷീജ,പി.എൽ.ശ്യാംകുമാർ,ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.