ചേരപ്പള്ളി : ഇറവൂർ ശ്രീഭഗവതി കുടുംബശ്രീ വാർഷികം വാർഡ് മെമ്പർ കെ.മോളി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് സുമി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥിയെയും ചുവട് 2023 ൽ വാർഡ് തലത്തിൽ രണ്ടാംസ്ഥാനം നേടിയ കുട്ടിയെയും സി.ഡി.എസ് ചെയർപേഴ്സൺ ചേരപ്പള്ളി സുനിതകുമാരി ആദരിച്ചു.കുടുംബശ്രീ സെക്രട്ടറി അനില റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡിണഎസ് ചെയർപേഴ്സൺ ആതിര,അംഗങ്ങളായ ശാലിനി,കലാലക്ഷ്മി,രമ്യ,ഗ്രേസ് കുമാരി, വസന്ത എന്നിവർ സംസാരിച്ചു.