തിരുവനന്തപുരം: ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പിൽ 3.72 കോടി യുടെ വായ്പകൾക്ക് ശുപാർശ നൽകി.ക്യാമ്പിൽ 117 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. 60 പേരുടെ പദ്ധതികൾക്കാണ് വായ്പ ലഭ്യമാകുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.