തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നൽകാൻ ഭാരവാഹികൾ യോഗത്തിൽ തീരുമാനിച്ചു.പ്രസിഡന്റ് എം.സുകുമാരന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എം.തോമസ്,എസ്.ഉമാചന്ദ്രബാബു,പി.വി.ഭാസ്ക്കരൻ,എം.ഗോപാലകൃഷ്‌ണൻ,സി.എൽ.റാഫേൽ,ടി.കെ.ജോസ്,എൻ.ജി.ശശിധരൻ,കെ.വി.ഗോപാലൻ,ഏലിയാ.പി.വർക്കി എന്നിവർ പങ്കെടുത്തു.