തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ പ്രവഹിക്കുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ഒന്നരക്കോടി),നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (ഒരു കോടി),കേരള കർഷകസംഘം (ഒരുകോടി), കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (ഒരുകോടി), കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റപ്രൈസസ് (25 ലക്ഷം),ലിഖിത ഇൻഫ്രാസ്ട്രക്ച്ചർ ഹൈദരാബാദ് (25 ലക്ഷം), പിണറായി ഗ്രാമപഞ്ചായത്ത് (15 ലക്ഷം), കേബിൾ ടിവി ഓപ്പറേറ്റഴ്സ് അസോസിയേഷൻ (15 ലക്ഷം),പയ്യന്നൂർ കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് (10 ലക്ഷം),ജനത ചാരിറ്റബിൾ സൊസൈറ്റി വെള്ളൂർ(10 ലക്ഷം),കോൺഗ്രസ് (എസ്)സംസ്ഥാന കമ്മിറ്റി(10 ലക്ഷം),കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്(10 ലക്ഷം),മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ(അഞ്ചുലക്ഷം),പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക്(5 ലക്ഷം),കരുണ പെയിൻ പാലിയേറ്റിവ് കെയർ സൊസൈറ്റി, ചെങ്ങന്നൂർ(അഞ്ചുലക്ഷം),സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി(അഞ്ചുലക്ഷം),

കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്(അഞ്ചുലക്ഷം),ഡോ. ഹരീന്ദ്രൻ നായർ, പങ്കജ കസ്തൂരി ഗ്രൂപ്പ് (അഞ്ചുലക്ഷം),മുൻമന്ത്രി ഇ.പി.ജയരാജൻ(33,000), മുൻമന്ത്രി പി.കെ.ഗുരുദാസൻ(28,500),

ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ (രണ്ടരലക്ഷം),കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് കോവളം (രണ്ടുലക്ഷം),

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ്(രണ്ടുലക്ഷം), തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി(33,000),ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ.സുകന്യ(30,000),ഡോക്യുമെന്ററി ഷോർട്ട് ഫിലീം മേക്കേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ(25,500) എന്നിങ്ങനെയാണ് സംഭാവനകൾ.