തിരുവനന്തപുരം: വ്യാപാരികൾക്ക് നികുതി റിട്ടേൺ ഫയൽ ചെയ്യാനുളള സോഫ്റ്റ് വെയർ ഈ മാസം മുതൽ മാറി. നിലവിലെ വാറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന് പകരം കേരള ഇൻ ഡയറക്ട് ടാക്സ് ഇൻഫർമേഷൻ സിസ്റ്റമാണ് ഇനി ഉപയോഗിക്കേണ്ടത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ഫോമിലും മാറ്റമുണ്ട്. ഇതുവരെ ഉപയോഗിച്ചി രുന്ന വാറ്റ് ഫോം 10ന് പകരം ഫോം 9 ആണ് ഇനി ഉപയോഗി ക്കേണ്ടതെന്ന് ജി.എസ്.ടി വാർത്താകുറിപ്പിൽ അറിയിച്ചു.
എണ്ണകമ്പനികൾ നിർദ്ദിഷ്ട ടാക്സ് പിരീഡ് മാസം കഴിഞ്ഞുള്ള മാസത്തെ
15 നും, മറ്റ് വ്യാപാരികൾ 10നുമാണ് പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യേണ്ടത്. വാർഷിക റിട്ടേൺ ഫയൽ ചെയ്യേണ്ടത് ഏപ്രിൽ 30 നാണ്.