കോവളം:പാച്ചല്ലൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന കുരുന്നുകളുടെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കൗതുകമായി.ആമിറ എ.എയെ സ്കൂൾ ലീഡറായും ഡെപ്യൂട്ടി ലീഡറായി അജൽ.എ.ബിയെയും തിരഞ്ഞെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭകുമാരി.ആർ.എൽ,സ്റ്റാഫ് സെക്രട്ടറി ഷാരോൺ.എൽ.സ്റ്റാൻലി,അദ്ധ്യാപകരായ ഷബീർ കെ.വി,ജയ ടി.വി,സോജാ മംഗളൻ,മഞ്ചു,ഗേളി എന്നിവർ നേതൃത്വം നൽകി.