car

വർക്കല: വെട്ടൂർ അരിവാളം പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും വർക്കലയിലേക്കുള്ള യാത്രയ്ക്കിടയിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി റബിയത്തിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ റബിയത്ത് വാഹനം റോഡരികിൽ ഒതുക്കി. നിമിഷങ്ങൾക്കകം തീ ആളിക്കത്തുകയായിരുന്നു. വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാവാം അപകടത്തിന് കാരണമെന്ന് വർക്കല ഫയർഫോഴ്സ് പറഞ്ഞു.