photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ പ്രവർത്തനം നിലച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ.ആശുപത്രി പരിസരത്ത് ദുർഗന്ധം വമിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് ഒരു കോടിയിലേറെ മുടക്കി നിർമ്മിച്ചതായിരുന്നു പ്ലാന്റ്. പ്ലാന്റ് സ്ഥാപിച്ച കമ്പനി തടസങ്ങൾ കൂടാതെ പ്രവർത്തിക്കാൻ ഒരു ജീവനക്കാരനെ നിയമിച്ചു. ഇയാൾക്കുള്ള വേതനം നൽകിയിരുന്നത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നാണ്. ആശുപത്രിയിലെ തിയേറ്റർ മുതൽ ഓടകളിലെ വരെ മാലിന്യം കലർന്ന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്ന വിധമായിരുന്നു പ്ലാന്റിന്റെ പ്രവർത്തനം. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ടാങ്കുകൾ വൃത്തിഹീനമായി. ഫിൽറ്റർ ക്ലീൻ സമയബന്ധിതമായി നടക്കാറില്ല. ആരും ശ്രദ്ധിക്കാത്തതിനാൽ ഫിൽറ്ററുകളിലെല്ലാം മാലിന്യമടഞ്ഞ് ട്രീറ്റ്മെന്റ് നടക്കാത്ത അവസ്ഥയായി.

ശുദ്ധീകരിക്കുന്ന ജലം ടോയ്‌ലെറ്റുകൾ വൃത്തിയാക്കാനും ചെടികൾ നനയ്ക്കാനും ഉപയോഗിക്കുമായിരുന്നു. എന്നാൽ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുകയോ ടാപ്പുകൾ ഘടിപ്പിക്കുകയോ ചെയ്തിരുന്നില്ല. പൊലീസ് കോംപ്ലക്സ് വഴി ഒഴുകിയെത്തുന്ന ജലം സമീപത്തെ കണ്ടൽ പ്രദേശത്ത് സംഭരിക്കുകയാണ് ചെയ്യുന്നത്. മലിനജലം കെട്ടിക്കിടക്കുന്നത് കാരണം കൊതുക് ശല്യവും രൂക്ഷമാണ്. മഴക്കാലങ്ങളിൽ ഇവിടെ നിന്നും മലിനജലം നെയ്യാറിലേക്ക് ഒഴുകിയെത്തും. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരും ഉദ്യോഗസ്ഥരും ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി പ്ലാന്റിന്റെ പ്രവർത്തനം സുഗമമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.

ജീവനക്കാരന്റെ അനാസ്ഥ