തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം സ്വദേശി റിട്ട.അസിസ്റ്റന്റ് എൻജിനിയർ എൻ.ദാമോദരന്റെ പക്കൽ നിന്ന് 27,000 രൂപ നഷ്ടപ്പെട്ടതായി പരാതി.പോക്കറ്റടിച്ചതെന്നാണ് സംശയം.കെ.എസ്.എഫ്.ഇയിൽ ചിട്ടി ഫണ്ട് അടച്ചതിന്റെ ബാക്കി തുകയുമായി 9ന് ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് പോകുംവഴി സ്റ്റാച്ച്യുവിൽ വച്ചാണ് പണം നഷ്ടപ്പെട്ടത്.പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്റെ 54 നോട്ടുകളാണ് നഷ്ടമായത്. കെ.എസ്.എഫ്.ഇയിൽ നിന്ന് സ്റ്റാച്ച്യുവിലെ ഒരു കമ്പ്യൂട്ടർ സെന്ററിന് മുന്നിൽ സ്വന്തം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പണം നഷ്ടപ്പെട്ടതാകാമെന്ന് ദാമോദരൻ സംശയിക്കുന്നത്.തിരികെ വീട്ടിലെത്തിയശേഷം പോക്കറ്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരമറിയുന്നത്.കൺട്രോൾ റൂമിലും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.