മലയിൻകീഴ് : ജപ്പാനിലെ ടോക്കിയോവിൽ നടന്ന അന്തർ ദേശീയ കരാട്ടെ (സെൻസായ്) മത്സരത്തിൽ ബ്രോൺസ് മെഡൽ നേടിയമലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ ജോർജ് വിൽസനെ ആദരിച്ചു.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരിയുടെ അദ്ധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉപഹാരം നൽകി.പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. വാസുദേവൻനായർ, പി.ടി.എ.പ്രസിഡന്റ് രാജേന്ദ്രൻ,എസ്.രവികുമാർ,കുമാരി രമ,
ജോർജ് വിൽസൻ എന്നിവർ സംസാരിച്ചു.