ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന 8 റെയിൽവേ മേൽപാലങ്ങളുടെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് അടൂർ പ്രകാശ് എം.പി സബ്മിഷനിലൂടെ പാർലമെന്റിൽ ആവശ്യപ്പെട്ടു. 298 കോടി രൂപയാണ് ഈ മേൽപാലങ്ങളുടെ ചെലവ്.പാലങ്ങളുടെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചോദ്യവും ഉന്നയിച്ചിരുന്നു.ചിറയിൻകീഴ്മേൽപാലത്തിന് 2013 ൽ അനുമതി ലഭിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലം ഏറ്റെടുത്തു നൽകുന്നതിലുണ്ടാകുന്ന കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായി പറയുന്നത്.ചിറയിൻകീഴ് മേൽപാലത്തിന് രണ്ടുവർഷം മുൻപ് മാത്രമാണ് നിർമ്മാണം തുടങ്ങാനായത്.കണിയാപുരം മേൽപാല നിർമ്മാണം തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.