hi

കിളിമാനൂർ: നടനകലോദയം കലാമണ്ഡലം ജയകുമാർ സ്മാരക കലാസാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ട്രസ്റ്റ് ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ജയകുമാറിന്റെ ഒൻപതാം ചരമവാർഷിക ദിനാചരണം നടത്തി.വായനശാല പ്രസിഡന്റ് എസ്.വിദ്യാനന്ദ കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ഡോ.കെ.കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ബേബി സുധ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കലാമണ്ഡലം ഉണ്ണികൃഷ്ണൻ,പ്രകാശ്,ആലപ്പാട്ട് ജെ.തുളസീധരൻ പിള്ള,അഡ്വ.ബിലഹരി,കെ.വിജയൻ,ജയതിലകൻ നായർ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് സെക്രട്ടറി കെ.ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു.കവിയരങ്ങിൽ ചിന്ത്രനല്ലൂർ തുളസി,പതഞ്ജലി വൈദ്യർ എന്നിവർ സ്വന്തം കവിതകൾ ചൊല്ലി.യോഗത്തിൽ തൊഴിലുറപ്പ് തൊഴിലാളി മോഹനൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സംഭാവന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഏറ്റുവാങ്ങി.