തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്തണമെന്നും ആഘാതപഠനം നടത്തണമെന്നും മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.താൻ മുന്നോട്ടുവച്ച നൂറുദിന കർമ്മ പദ്ധതികളിലൊന്നാണിത്. പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.