തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് നടക്കും. വൈകിട്ട് 4.30ന് പേരൂർക്കട എസ്.എൻ.ഡി.പി ശാഖാ ഹാളിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഡോ.പല്പു സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ്,​ സെക്രട്ടറി അനീഷ്‌ ദേവൻ,​ ഭാരത് സേവക് സമാജ് ഓൾ ഇന്ത്യാ ജനറൽ സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ, യൂണിയൻ കൗൺസിലർ ആർ.സോമസുന്ദരം തുടങ്ങിയവർ സംസാരിക്കും.യോഗത്തിൽ നിർദ്ധനരായ വൃദ്ധർക്കുള്ള ചികിത്സാസഹായവും ഓണക്കോടിയും ട്രാഫിക് എസ്.പി എം.കെ.സുൾഫിക്കർ വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കാഥികൻ അയിലം ഉണ്ണികൃഷ്‌ണന്റെ കഥാപ്രസംഗവും ഉണ്ടായിരിക്കും.