ss

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഭാവന. രണ്ട് വ്യത്യസ്ത ഒൗട്ട് ഫിറ്റിലെ ചിത്രങ്ങളാണ് ഭാവന പങ്കുവച്ചത്.

ഫാഷൻ ഡിസൈനർ സമീറ സനീഷിന്റെ കളക്ഷനിൽ നിന്നുള്ളതാണ് ആദ്യത്തെ ഒൗട്ട് ഫിറ്റ് . മേയ്ഡ് ബൈ മിൻ ബ്രാൻഡിന്റേതാണ് രണ്ടാമത്തെ ഒൗട്ട് ഫിറ്റ്.

സിംപിൾ ലുക്കിൽ ചിത്രങ്ങളിൽ ഭാവനയെ കാണാം. ആക്സസറീസുകളും വളരെ സിംപിളാണ്.

പ്രണവ് രാജ് പകർത്തിയതാണ് ചിത്രങ്ങൾ. ശബരിനാഥ് ആണ് സ്റ്റൈലിംഗ്. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ആണ് ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് ചിത്രത്തിൽ ഭാവന വീണ്ടും ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.

ഹൊറർ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അദിതി രവി അവതരിപ്പിക്കുന്ന ഡോ. സാറ ആണ് മറ്റൊരു പ്രധാന കഥാപാത്രം. രഞ്ജി പണിക്കർ, അനു മോഹൻ, ചന്തുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദുലാൽ, വിജയകുമാർ, ബിജുപപ്പൻ, കോട്ടയം നസീർ, ദിവ്യ എം. നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും.