general

ബാലരാമപുരം: അങ്കണവാടിയിൽ നിന്ന് ഗർഭിണികൾക്കും അമ്മയ്ക്കും കുഞ്ഞിനും വിതരണം ചെയ്ത ഗോതമ്പും ​ഉഴുന്നും ​പച്ചരിയും പഴകിയതും ഉപയോഗശൂന്യവുമാണെന്ന് ഉപഭോക്താക്കളുടെ പരാതി. കഴിഞ്ഞ ദിവസം നേമം ഐ.സി.ഡി.സിന്റെ അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങളിലാണ് ചെള്ളിന്റെ സാന്നിദ്ധ്യം കണ്ടത്. തുടർന്ന് പഞ്ചായത്ത്,​ഐ.സി.ഡി.എസ് അധികൃതരെ ഫോണിൽ വിളിച്ച് വീട്ടുകാർ പരാതി അറിയിച്ചു.അങ്കണവാടികളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പിന്റെ അടിയന്തര പരിശോധന വേണമെന്ന് പഞ്ചായത്ത് നിവാസികൾ ആവശ്യപ്പെട്ടു.